Google എഴുത്ത് ഉപകരണങ്ങളുടെ Chrome വിപുലീകരണം

Google എഴുത്ത് ഉപകരണങ്ങളുടെ Chrome വിപുലീകരണം, Chrome-ലെ വെബ് പേജുകളിലെല്ലാം എഴുത്ത് ഉപകരണങ്ങൾ ഉപയോഗിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്നു. എഴുത്ത് ഉപകരണങ്ങളുടെ Chrome വിപുലീകരണം ഉപയോഗിക്കാൻ, ഇനിപ്പറയുന്ന ഘട്ടങ്ങൾ പാലിക്കുക:

  1. Google എഴുത്ത് ഉപകരണങ്ങൾ ഇൻസ്റ്റാളുചെയ്യുക
  2. വിപുലീകരണ ഐക്കണിൽ ക്ലിക്കുചെയ്‌തതിനുശേഷം “വിപുലീകരണ ഓപ്‌ഷനുകൾ” തിരഞ്ഞെടുക്കുക
  3. "വിപുലീകരണ ഓപ്‌ഷനുകൾ" പേജിൽ, ഇടത് നിന്ന് വലത്തേക്കുള്ള എഴുത്ത് ഉപകരണങ്ങളിൽ നിന്ന് നിങ്ങൾക്ക് ആവശ്യമുള്ളത് തിരഞ്ഞെടുക്കുക.
  4. ഒരു എഴുത്ത് ഉപകരണം ചേർക്കാൻ ഇടത് വശത്ത് ഇരട്ട ക്ലിക്കുചെയ്യുക. തിരഞ്ഞെടുത്തത് നീക്കംചെയ്യാൻ വലത് വശത്ത് ഇരട്ട ക്ലിക്കുചെയ്യുക.
  5. വലത് വശത്തുള്ള എഴുത്ത് ഉപകരണത്തിലും മുകളിലേക്കുള്ള അമ്പടയാളം, താഴേയ്‌ക്കുള്ള അമ്പടയാളം എന്നീ ഐക്കണുകളിലും ക്ലിക്കുചെയ്യുന്നതിലൂടെ തിരഞ്ഞെടുത്ത എഴുത്ത് ഉപകരണങ്ങൾ അടുക്കുക.

ഒരു എഴുത്ത് ഉപകരണം ഉപയോഗിക്കാൻ വിപുലീകരണ ഐക്കണിൽ ക്ലിക്കുചെയ്യുക. ദൃശ്യമാകുന്ന ഡ്രോപ്പ് ഡൗൺ മെനുവിൽ, താൽപ്പര്യപ്പെടുന്ന എഴുത്ത് ഉപകരണം തിരഞ്ഞെടുക്കുക. ഓണായിരിക്കുന്ന എഴുത്ത് ഉപകരണത്തിനൊപ്പം വിപുലീകരണ ബട്ടൺ പൂർണ്ണമായും വർണ്ണാഭമായ ഐക്കണാകുന്നു, എന്നതുപോലെ. എഴുത്ത് ഉപകരണം ഓഫുചെയ്യുമ്പോൾ, ബട്ടൺ ചാരനിറത്തിലായിത്തീരുന്നു . "ഓഫാക്കുക" ക്ലിക്കുചെയ്യുന്നത് ഒരു എഴുത്ത് ഉപകരണത്തെ ഓഫാക്കും. ഓൺ/ഓഫ് ചെയ്യാൻ നിങ്ങൾക്ക് തിരഞ്ഞെടുത്ത എഴുത്ത് ഉപകരണങ്ങളിലും ക്ലിക്കുചെയ്യാനാകും.

ഇപ്പോൾ നിങ്ങൾ ഒരു എഴുത്ത് ഉപകരണം ഓണാക്കി, ഒരു വെബ്‌ പേജ് തുറന്ന് കഴ്‌സർ ഇൻപുട്ട് ബോക്‌സിലേക്ക് നീക്കിയതിന് ശേഷം ടൈപ്പ് ചെയ്യാൻ ആരംഭിക്കുക. അത് പ്രവർത്തിക്കുന്നില്ലെങ്കിൽ ക്ലിക്കുചെയ്‌ത് വെബ് പേജ് പുതുക്കുക.

പ്രത്യേക എഴുത്ത് ഉപകരണങ്ങൾ ഉപയോഗിക്കുന്നതെങ്ങനെ എന്നത് സംബന്ധിച്ച ലേഖനങ്ങൾ: