Google എഴുത്ത് ഉപകരണങ്ങളുടെ Chrome OS വിപുലീകരണം

Google എഴുത്ത് ഉപകരണങ്ങളുടെ Chrome OS വിപുലീകരണം Chrome OS-ൽ നിങ്ങൾക്ക് താൽപ്പര്യമുള്ള ഭാഷ ടൈപ്പുചെയ്യാൻ അനുവദിക്കുന്നു.

ഈ Chrome OS വിപുലീകരണവും Google എഴുത്ത് ഉപകരണങ്ങളുടെ Chrome വിപുലീകരണവും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ ഇനിപ്പറയുന്നവയാണ്:

സവിശേഷത Chrome വിപുലീകരണം Chrome OS വിപുലീകരണം
പിന്തുണയ്‌ക്കുന്ന പ്ലാറ്റ്‌ഫോമുകൾ ഏതൊരു കമ്പ്യൂട്ടറിലേയും Chrome ബ്രൗസർ (Windows, Mac, Linux) Chrome OS കമ്പ്യൂട്ടറുകൾ മാത്രം
വിലാസ ബാറിൽ (ഓമ്‌നിബോക്‌സ്) പ്രവർത്തിക്കുമോ? ഇല്ല ഉവ്വ്
ഓഫ്‌ലൈനിൽ പ്രവർത്തിക്കുമോ? ഇല്ല ഉവ്വ്

എഴുത്ത് ഉപകരണങ്ങൾ Chromebooks-നൊപ്പം വരുന്നു. നിങ്ങൾ പതിപ്പ് 28 അല്ലെങ്കിൽ അതിനുമുകളിലുള്ള ഒരു Chromebook ഉപയോഗിക്കുകയാണെങ്കിൽ, നിങ്ങൾ എഴുത്ത് ഉപകരണങ്ങൾ ഉപയോഗിക്കാൻ തയ്യാറാണ്. അല്ലെങ്കിൽ, നിങ്ങളുടെ Chromebook അപ്ഗ്രേഡുചെയ്യുക. നിങ്ങൾ ഒരു Chromium OS ഉപയോഗിക്കുകയാണെങ്കിൽ Chrome വെബ് സ്റ്റോറിൽ നിന്ന് Chrome OS വിപുലീകരണം ഇൻസ്റ്റാൾ ചെയ്യുക.

ക്രമീകരണങ്ങൾ → വിപുലമായ ക്രമീകരണങ്ങൾ ദൃശ്യമാക്കുക → ഭാഷകൾ എന്നതിലേക്ക് പോകുക. "ഭാഷയും ടൈപ്പുചെയ്യൽ ക്രമീകരണങ്ങളും" ബട്ടണിൽ ക്ലിക്കുചെയ്യുക. നിങ്ങൾ ഉപയോഗിക്കാൻ താൽപ്പര്യപ്പെടുന്ന എഴുത്ത് ഉപകരണം(ഉപകരണങ്ങൾ) തിരഞ്ഞെടുക്കുക. [സ്വദേശ ഭാഷയിലുള്ള ഭാഷാ പേര്] ([Chrome UI ഭാഷയിലുള്ള ഭാഷാ പേര്]), എന്ന് ലേബൽ ചെയ്ത ടൈപ്പുചെയ്യൽ രീതികൾ, ഉദാ. हिन्दी (ഹിന്ദി) എഴുത്ത് ഉപകരണങ്ങളുടെ ലിപ്യന്തരണം സൂചിപ്പിക്കുന്നുവെന്നത് ശ്രദ്ധിക്കുക. ലിപ്യന്തരണ ഉപകരണങ്ങൾ നിങ്ങളുടെ ടൈപ്പുചെയ്യൽ, ടാർഗറ്റ് ഭാഷയിലേക്ക് സ്വരസൂചകമായി പരിവർത്തനം ചെയ്യുന്നു.

കോൺഫിഗർ ചെയ്‌ത ശേഷം നിങ്ങൾക്ക് ആവശ്യമുള്ള ടൈപ്പുചെയ്യൽ രീതിയിൽ ടോഗിൾ ചെയ്യുക. നിലവിൽ ഉപയോഗിക്കുന്ന ടൈപ്പുചെയ്യൽ രീതിയിൽ ക്ലിക്കുചെയ്യുക, ഉദാ. ലോഞ്ചറിലെ “യുഎസ്” (അതായത്, നിങ്ങളുടെ സ്‌ക്രീനിന്റെ ചുവടെ വലതുഭാഗത്തുള്ള അറിയിപ്പ് ബാർ/പാനൽ).

തിരഞ്ഞെടുത്ത ടൈപ്പുചെയ്യൽ രീതികളുടെ ഒരു ലിസ്റ്റ് (വിപുലീകരണത്തിൽ നിന്നുള്ള എഴുത്ത് ഉപകരണങ്ങൾ ഉൾപ്പെടെ) കാണിക്കും. നിങ്ങൾ ഉപയോഗിക്കാൻ താൽപ്പര്യപ്പെടുന്ന എഴുത്ത് ഉപകരണം തിരഞ്ഞെടുക്കുക. പുതിയ എഴുത്ത് ഉപകരണം ചേർക്കാൻ, “ഭാഷകളും, ഇൻപുട്ടും ഇഷ്‌ടാനുസൃതമാക്കുക...” എന്നതിൽ ക്ലിക്കുചെയ്യുക.

ഇപ്പോൾ നിങ്ങൾ ഒരു എഴുത്ത് ഉപകരണം തിരഞ്ഞെടുത്തു, തുടർന്ന് ഏതെങ്കിലും ഇൻപുട്ട് ബോക്‌സിലേക്ക് (ഓമ്‌നിബോക്‌സും പിന്തുണയ്‌ക്കും) കഴ്‌സർ നീക്കുക, നിങ്ങൾക്ക് ടൈപ്പുചെയ്‌തു തുടങ്ങാം.

പ്രത്യേക എഴുത്ത് ഉപകരണങ്ങൾ ഉപയോഗിക്കുന്നതെങ്ങനെ എന്നത് സംബന്ധിച്ച ലേഖനങ്ങൾ: