ലിപ്യന്തരണം

20-ലധികം ഭാഷകളിൽ ലിപ്യന്തരണം പിന്തുണയ്‌ക്കുന്നു. ലിപ്യന്തരണം എന്താണെന്നും അത് ഉപയോഗിക്കുന്നതെങ്ങനെയെന്നും അറിയാൻ ചുവടെയുള്ള വീഡിയോ കാണുക. അത് ഓൺലൈനിലും പരീക്ഷിക്കുക.

ഒരു എഴുത്ത് ശൈലിയിൽ നിന്ന് സ്വരസൂചക സമാനത അടിസ്ഥാനമാക്കി മറ്റൊന്നിലേക്ക് മാപ്പുചെയ്യുന്ന രീതിയാണ് ലിപ്യന്തരണം. ഈ ഉപകരണം ഉപയോഗിച്ച് നിങ്ങൾ ലാറ്റിൻ അക്ഷരങ്ങളിൽ (ഉദാ. a, b, c തുടങ്ങിയവ) ടൈപ്പുചെയ്യുന്നു, അവ ഉദ്ദിഷ്‌ട ഭാഷയിലെ സമാന ഉച്ചാരണമുള്ള പ്രതീകങ്ങളായി പരിവർത്തനം ചെയ്യപ്പെടുന്നു. ഉദാഹരണത്തിന്, ഹിന്ദി ലിപ്യന്തരണത്തിൽ, "नमस्ते" എന്ന് ലഭിക്കാൻ നിങ്ങൾക്ക് "namaste" എന്ന് ടൈപ്പുചെയ്യാനാകും, അത് "namaste" പോലെ ഉച്ചരിക്കുന്നു. നിങ്ങൾക്ക് തിരഞ്ഞെടുക്കാനായി കാൻഡിഡേറ്റ് ലിപ്യന്തരണങ്ങളുടെ ഒരു ലിസ്റ്റ് ദൃശ്യമാക്കാനിടയുണ്ട്. “ലിപ്യന്തരണം” എന്നത് “വിവർത്തനത്തിൽ” നിന്ന് വ്യത്യസ്‌തമാണെന്ന കാര്യം ശ്രദ്ധിക്കുക: പരിവർത്തനം ഉച്ചാരണത്തിന്റെ അടിസ്ഥാനത്തിലാണ്, അർത്ഥത്തിന്റെ അടിസ്ഥാനത്തിലല്ല.

ലിപ്യന്തരണം ഫസി സ്വരസൂചക മാപ്പിംഗ് പിന്തുണയ്‌ക്കുന്നു. ലാറ്റിൻ അക്ഷരങ്ങളിൽ നിങ്ങൾക്ക് ഊഹിക്കാനാകുന്നതിൽ ഏറ്റവും മികച്ച ഉച്ചാരണം ടൈപ്പുചെയ്യുക, ലിപ്യന്തരണം അത് മികച്ച നിർദ്ദേശങ്ങളുമായി പൊരുത്തപ്പെടുത്തും. ഉദാഹരണത്തിന് "namaste", "nemaste" എന്നിവ ഒരു കാൻഡിഡേറ്റായി "नमस्ते" എന്ന് പരിവർത്തനം ചെയ്യും.

ലിപ്യന്തരണം ഉപയോഗിക്കുന്നതിന്, എഴുത്ത് ഉപകരണങ്ങൾ പ്രവർത്തനക്ഷമമാക്കുക എന്നതാണ് ആദ്യ ഘട്ടം. തിരയൽ, Gmail, Google ഡ്രൈവ്, Youtube, വിവർത്തനം, Chrome, Chrome OS എന്നിവയിൽ എഴുത്ത് ഉപകരണങ്ങൾ പ്രവർത്തനക്ഷമമാക്കാൻ നിർദ്ദേശങ്ങൾ പാലിക്കുക.

എന്നതുപോലെ, ഭാഷയിലെ ഒരു പ്രതീകം ഉപയോഗിച്ചാണ് ലിപ്യന്തരണത്തെ പ്രതിനിധീകരിക്കുന്നത്. നിലവിലെ ലിപ്യന്തരണം ഓൺ/ഓഫ് ടോഗിൾ ചെയ്യാൻ ഐക്കണിൽ ക്ലിക്കുചെയ്യുന്നു, അല്ലെങ്കിൽ മറ്റൊരു എഴുത്ത് ഉപകരണം തിരഞ്ഞെടുക്കാൻ അതിന് സമീപമുള്ള അമ്പടയാളത്തിൽ ക്ലിക്കുചെയ്യുന്നു. ലിപ്യന്തരണം ഓൺ ചെയ്യുമ്പോൾ, ബട്ടൺ ഇരുണ്ട ചാരനിറമാകുന്നു .

ഒരു ലിപ്യന്തരണം ഉപയോഗിക്കുമ്പോൾ, പദം ലാറ്റിൻ പ്രതീകങ്ങളിലെ സ്വരസൂചകമായി ടൈപ്പുചെയ്യുക. നിങ്ങൾ ടൈപ്പുചെയ്യുന്നതിനനുസരിച്ച്, സ്വരസൂചക അക്ഷരവിന്യാസത്തിലേക്ക് മാപ്പുചെയ്യുന്ന പദ കാൻഡിഡേറ്റുകളുടെ ഒരു ലിസ്റ്റ് കാണും. ഇനിപ്പറയുന്ന പ്രവർത്തനങ്ങളിൽ ഏതെങ്കിലും നടപ്പിലാക്കുന്നതിലൂടെ ലിസ്റ്റിൽ നിന്നും നിങ്ങൾക്ക് ഒരു പദം തിരഞ്ഞെടുക്കാനാകും:

  • ആദ്യ കാൻഡിഡേറ്റ് തിരഞ്ഞെടുക്കാൻ SPACE അല്ലെങ്കിൽ ENTER അമർത്തുക,
  • പദത്തിൽ ക്ലിക്കുചെയ്യുക,
  • പദത്തിന് അടുത്തുള്ള നമ്പർ നൽകുക,
  • UP/DOWN അമ്പടയാള കീകൾ ഉപയോഗിച്ച് പേജിൽ കാൻഡിഡേറ്റുകളുടെ ലിസ്റ്റ് നാവിഗേറ്റ് ചെയ്യുക. PAGEUP/PAGEDOWN കീകൾ ഉപയോഗിച്ച് പേജുകൾ മറിക്കുക. ഹൈലൈറ്റുചെയ്‌ത പദം തിരഞ്ഞെടുക്കാൻ SPACE അല്ലെങ്കിൽ ENTER അമർത്തുക