ടൈപ്പുചെയ്യൽ രീതി (IME)

ടൈപ്പുചെയ്യൽ രീതി എഡിറ്ററുകൾ (IME-കൾ), കീസ്‌ട്രോക്കുകളെ മറ്റൊരു ഭാഷയിലെ പ്രതീകങ്ങളാക്കി പരിവർത്തനം ചെയ്യുന്നു. ഞങ്ങൾ നിരവധി IME-കൾ നൽകുന്നു. അവ പരീക്ഷിച്ചുനോക്കൂ.

IME ഉപയോഗിക്കുന്നതിന്, എഴുത്ത് ഉപകരണങ്ങൾ പ്രവർത്തനക്ഷമമാക്കുക എന്നതാണ് ആദ്യ ഘട്ടം. തിരയൽ, Gmail, Google ഡ്രൈവ്, Youtube, വിവർത്തനം, Chrome, Chrome OS എന്നിവയിൽ എഴുത്ത് ഉപകരണങ്ങൾ പ്രവർത്തനക്ഷമമാക്കാൻ നിർദ്ദേശങ്ങൾ പാലിക്കുക.

പോലുള്ള ഭാഷയിലെ ഒരു പ്രതീകം ഉപയോഗിച്ച് IME പ്രതിനിധീകരിക്കുന്നു.നിലവിലെ IME ഓൺ/ഓഫ് ടോഗിൾ ചെയ്യാൻ ഐക്കണിൽ ക്ലിക്കുചെയ്യുന്നു, അല്ലെങ്കിൽ മറ്റൊരു എഴുത്ത് ഉപകരണം തിരഞ്ഞെടുക്കാൻ അതിന് സമീപമുള്ള അമ്പടയാളത്തിൽ ക്ലിക്കുചെയ്യുന്നു. IME ഓണായിരിക്കുമ്പോൾ, ബട്ടൺ ഇരുണ്ട ചാരനിറമാകുന്നു .

ലാറ്റിൻ IME-കൾ

ലാറ്റിൻ IME-കൾ, ലാറ്റിൻ സ്‌ക്രിപ്റ്റ് ഭാഷകൾ (ഉദാ. ഫ്രഞ്ച്, ജർമ്മൻ, സ്‌പാനിഷ്, പോർച്ചുഗീസ്, ഇറ്റാലിയൻ, ഡച്ച്) ഉപയോഗിക്കുന്ന യുഎസ് കീബോർഡിൽ ടൈപ്പുചെയ്യുന്ന ആളുകളെ സഹായിക്കുന്നതിനാണ്. യാന്ത്രിക ഡയാക്രിട്ടിക്കുകൾ, അക്ഷരവിന്യാസത്തിലെ തെറ്റുതിരുത്തൽ, പ്രിഫിക്‌സ് പൂർത്തീകരണം എന്നീ സവിശേഷതകൾ ഉൾപ്പെടുന്നു.

ലാറ്റിൻ IME-കൾ ഉപയോഗിക്കാൻ, ഡയാക്രിട്ടിക്കുകൾ ഉപയോഗിക്കാതെ അക്ഷരങ്ങൾ ടൈപ്പുചെയ്യുക തുടർന്ന് ഡയാക്രിട്ടിക്കുകൾ ഉപയോഗിച്ചുള്ള ശരിയായ പദം നിർദ്ദേശമായി ലഭിക്കും. ഉദാഹരണത്തിന്, നിങ്ങൾ ഫ്രഞ്ചിൽ 'franca' എന്ന് ടൈപ്പുചെയ്യുമ്പോൾ ഒരു പ്രിഫിക്‌സ് പൂർത്തീകരണ കാൻഡിഡേറ്റ് നിങ്ങൾ കാണും.

“français” കാൻഡിഡേറ്റ് സമർപ്പിക്കാൻ TAB അമർത്തുക. അപ്പോൾ തന്നെ, ഉറവിട വാചകം “franca” സമർപ്പിക്കാൻ SPACE/ENTER അമർത്തുക.

തുടർച്ചയായി “francais” ടൈപ്പുചെയ്യുമ്പോൾ, കാൻഡിഡേറ്റ് യാന്ത്രിക ഡയാക്രിട്ടിക്ക് കാൻഡിഡേറ്റ് ആയി മാറുന്നു. “français” കാൻഡിഡേറ്റ് സമർപ്പിക്കാൻ SPACE/ENTER അമർത്തുക.

കൂടുതൽ കാൻഡിഡേറ്റുകൾ ലഭിക്കാൻ BACKSPACE അമർത്തുക, നിങ്ങൾ എല്ലാ കാൻഡിഡേറ്റുകളും കാണും.

ആദ്യ കാൻഡിഡേറ്റ് പൂർണ്ണ നിശ്ചയമുള്ള യാന്ത്രിക ഡയാക്രിട്ടിക്ക് കാൻഡിഡേറ്റ് ആണ്, അത് യാന്ത്രികമായി ഹൈലൈറ്റുചെയ്യപ്പെടും. രണ്ടാമത്തെ കാൻഡിഡേറ്റ് ഉറവിട വാചകമാണ്. മൂന്നാമത്തെയും നാലാമത്തെയും കാൻഡിഡേറ്റുകൾ പ്രിഫിക്‌സ് പൂർത്തീകരണ കാൻഡിഡേറ്റുകളാണ്. 5, 6 കാൻഡിഡേറ്റുകൾ അക്ഷരവിന്യാസത്തിലെ തെറ്റുതിരുത്താനുള്ള കാൻഡിഡേറ്റുകളാണ്.

ഒന്നിലധികം കാൻഡിഡേറ്റുകളിൽ നിന്ന് ഒരു പദം തിരഞ്ഞെടുക്കാൻ ഇനിപ്പറയുന്ന പ്രവർത്തനങ്ങളിലൊന്ന് ചെയ്യുക:

  • പ്രമുഖമാക്കിയ കാൻഡിഡേറ്റ് തിരഞ്ഞെടുക്കാൻ SPACE/ENTER അമർത്തുക,
  • അതിൽ ക്ലിക്കുചെയ്യുക,
  • പദത്തിന് അടുത്തുള്ള നമ്പർ ടൈപ്പുചെയ്യുക,
  • UP/DOWN കീകൾ ഉപയോഗിച്ച് പേജിലെ കാൻഡിഡേറ്റുകളുടെ ലിസ്റ്റ് നാവിഗേറ്റുചെയ്യുക. UP/DOWN കീകൾ ഉപയോഗിച്ച് പേജുകൾ ഫ്ലിപ്പ് ചെയ്യുക.