വെർച്വൽ കീബോർഡ്

വെർച്വൽ കീബോർഡ്, അല്ലെങ്കിൽ “ഓൺ-സ്‌ക്രീൻ” കീബോർഡ്, നിങ്ങൾ എവിടെയാണെന്നതും ഏത് കമ്പ്യൂട്ടറാണ് ഉപയോഗിക്കുന്നതെന്നതും പരിഗണിക്കാതെ തന്നെ, എളുപ്പവും സ്ഥിരവുമായ രീതിയിൽ നിങ്ങളുടെ പ്രാദേശിക ഭാഷ സ്‌ക്രിപ്റ്റിൽ നേരിട്ട് ടൈപ്പുചെയ്യാൻ അനുവദിക്കുന്നു. വെർച്വൽ കീബോർഡുകളുടെ പൊതുവായ ചില ഉപയോഗങ്ങളിൽ ഇവയുൾപ്പെടുന്നു:

വെർച്വൽ കീബോർഡിൽ 70-ൽ കൂടുതൽ ഭാഷകളിലായി 100-ലധികം കീബോർഡുകൾ ഉൾപ്പെടുന്നു. വെർച്വൽ കീബോർഡുകൾ ഉപയോഗിക്കുന്ന വിധം മനസിലാക്കാൻ ഈ ട്യൂട്ടോറിയൽ വീഡിയോ കാണുക. അത് ഓൺലൈനിലും പരീക്ഷിക്കുക.

ഒരു വെർച്വൽ കീബോർഡ് ഉപയോഗിക്കുന്നതിനുള്ള ആദ്യഘട്ടം എഴുത്ത് ഉപകരണങ്ങൾ പ്രവർത്തനക്ഷമമാക്കുക എന്നതാണ്. തിരയൽ, Gmail, Google ഡ്രൈവ്, Youtube, വിവർത്തനം, Chrome, Chrome OS എന്നിവയിൽ എഴുത്ത് ഉപകരണങ്ങൾ പ്രവർത്തനക്ഷമമാക്കാൻ നിർദ്ദേശങ്ങൾ പാലിക്കുക.

വെർച്വൽ കീബോർഡുകളെ ഒരു കീബോർഡ് ഐക്കൺ പ്രതിനിധീകരിക്കുന്നു. നിലവിലെ IME ഓൺ/ഓഫ് ടോഗിൾ ചെയ്യാൻ ഐക്കണിൽ ക്ലിക്കുചെയ്യുന്നു, അല്ലെങ്കിൽ മറ്റൊരു എഴുത്ത് ഉപകരണം തിരഞ്ഞെടുക്കാൻ അതിന് സമീപമുള്ള അമ്പടയാളത്തിൽ ക്ലിക്കുചെയ്യുന്നു. ഒരു വെർച്വൽ കീബോർഡ് പ്രവർത്തനക്ഷമമാകുമ്പോൾ, ബട്ടൺ ഇരുണ്ട ചാരനിറത്തിലായിത്തീരുന്നു .

വെർച്വൽ കീബോർഡായി നിങ്ങളുടെ സ്വന്തം കീബോർഡിൽ ടൈപ്പുചെയ്യുന്നതിലൂടെ, അല്ലെങ്കിൽ മൗസ് ഉപയോഗിച്ച് വെർച്വൽ കീബോർഡിലെ കീകളിൽ ക്ലിക്കുചെയ്യുന്നതിലൂടെ വെർച്വൽ കീബോർഡ് ഉപയോഗിക്കുക.

ഓൺ-സ്‌ക്രീൻ കീബോർഡ് ചെറുതാക്കുന്നതിന്, ഓൺ-സ്‌ക്രീൻ കീബോർഡിന്റെ മുകളിൽ വലതുഭാഗത്തുള്ള അമ്പടയാളത്തിൽ ക്ലിക്കുചെയ്യുക.