കൈയക്ഷരം

കൈയക്ഷര ഇൻപുട്ട് മൗസോ ട്രാക്ക്പാഡോ ഉപയോഗിച്ച് നേരിട്ട് പദങ്ങൾ എഴുതാൻ അനുവദിക്കുന്നു. കൈയക്ഷരം 50-ലധികം ഭാഷകളെ പിന്തുണയ്‌ക്കുന്നു.

കൈയക്ഷര ഇൻപുട്ട് ഉപയോഗിക്കുന്നതിന്, എഴുത്ത് ഉപകരണങ്ങൾ പ്രവർത്തനക്ഷമമാക്കുക എന്നതാണ് ആദ്യ ഘട്ടം. തിരയൽ, Gmail, Google ഡ്രൈവ്, Youtube, വിവർത്തനം, Chrome, Chrome OS എന്നിവയിൽ എഴുത്ത് ഉപകരണങ്ങൾ പ്രവർത്തനക്ഷമമാക്കാൻ നിർദ്ദേശങ്ങൾ പാലിക്കുക. മുകളിലെ ഉൽപ്പന്നങ്ങളിൽ ചിലതിൽ ചില ഭാഷകളിലുള്ള കൈയക്ഷര ഇൻപുട്ട് ലഭ്യമാകാനിടയില്ലെന്ന കാര്യം ശ്രദ്ധിക്കുക.

Google എഴുത്ത് ഉപകരണ Chrome വിപുലീകരണത്തിൽ കൈയക്ഷര ഇൻപുട്ട് ഉപയോഗിക്കുന്ന വിധമറിയാൻ ഈ ട്യൂട്ടോറിയൽ വീഡിയോ കാണുക.

കൈയക്ഷര ഇൻപുട്ടിനെ ഒരു പെൻസിൽ പ്രതിനിധീകരിക്കുന്നു.കൈയക്ഷര ഇൻപുട്ട് ഉപയോഗിക്കുമ്പോൾ, കൈയക്ഷര പാനലിലേക്ക് നിങ്ങളുടെ ട്രാക്ക്പാഡ്/മൗസ് നീക്കുക. പ്രതീകങ്ങൾ വരയ്‌ക്കുന്നതിന് ട്രാക്ക്പാഡ്/മൗസ് അമർത്തിപ്പിടിക്കുക. നിങ്ങളുടെ കൈയക്ഷരം ചിത്രണം ചെയ്യുന്ന കാൻഡിഡേറ്റ് പ്രതീകങ്ങൾ ദൃശ്യമാകും. പ്രതീകത്തിൽ ക്ലിക്കുചെയ്‌ത് ഒരു കാൻഡിഡേറ്റ് തിരഞ്ഞെടുക്കുക, അല്ലെങ്കിൽ ആദ്യ കാൻഡിഡേറ്റ് തിരഞ്ഞെടുക്കാൻ ENTER അല്ലെങ്കിൽ SPACE കീ അമർത്തുക.