Gmail

Gmail-ൽ എഴുത്ത് ഉപകരണങ്ങൾ സജ്ജീകരിക്കേണ്ട വിധം വേഗം മനസ്സിലാക്കാൻ ഈ വീഡിയോ കാണുക.

Gmail -ൽ എഴുത്ത് ഉപകരണങ്ങൾ പ്രവർത്തനക്ഷമമാക്കുന്നതിന്, ഈ ഘട്ടങ്ങൾ പാലിക്കുക:

  1. മുകളിൽ വലതു കോണിലുള്ള ഗിയർ ഐക്കണിൽ ക്ലിക്കുചെയ്യുക, തുടർന്ന് "ക്രമീകരണങ്ങൾ" തിരഞ്ഞെടുക്കുക
  2. പൊതു ടാബിൽ "ഭാഷ" വിഭാഗത്തിന് ചുവടെയുള്ള"എഴുത്ത് ഉപകരണങ്ങൾ പ്രവർത്തനക്ഷമമാക്കുക" എന്നതിനടുത്തുള്ള ചെക്ക് ബോക്‌സ് തിരഞ്ഞെടുക്കുക.
  3. ദൃശ്യമാവുന്ന "എഴുത്ത് ഉപകരണ" ക്രമീകരണ ഡയലോഗിലെ, എല്ലാ "എഴുത്ത് ഉപകരണളുടേയും" ഫീൽഡിൽ നിന്നും നിങ്ങളിഷ്‌ടപ്പെടുന്ന എഴുത്ത് ഉപകരണങ്ങൾ തിരഞ്ഞെടുത്ത് ചാരനിറത്തിലുള്ള അമ്പടയാളം ക്ലിക്കുചെയ്‌താൽ ഇത് " തിരഞ്ഞെടുത്ത എഴുത്ത് ഉപകരണ" ഫീൽഡിൽ ദൃശ്യമാവും.
    • നിങ്ങൾക്ക് ഇത് "തിരഞ്ഞെടുത്ത എഴുത്ത് ഉപകരണങ്ങളുടെ" ഫീൽഡിൽ ചേർക്കുന്നതിന് എഴുത്തുപകരണങ്ങളിൽ ഇരട്ട ക്ലിക്കുചെയ്യാനുമാകും
    • ഒരു ഉപകരണത്തിൽ ക്ലിക്കുചെയ്യുമ്പോൾ ദൃശ്യമാകുന്ന താഴേക്കും/മുകളിലേക്കും ഉള്ള അമ്പടയാളങ്ങൾ ക്ലിക്കുചെയ്‌ത് തിരഞ്ഞെടുത്ത എഴുത്ത് ഉപകരണങ്ങൾ നിങ്ങൾക്ക് പുനഃക്രമീകരിക്കാനാകും
  4. ക്രമീകരണ ഡയലോഗിൽ ശരി ക്ലിക്കുചെയ്യുക
  5. പൊതു ടാബിന് ചുവടെയുള്ള മാറ്റങ്ങൾ സംരക്ഷിക്കുക ക്ലിക്കുചെയ്യുക

നിങ്ങൾ എഴുത്ത് ഉപകരണങ്ങൾ പ്രവർത്തനക്ഷമമാക്കിയാൽ, ഗിയർ ഐക്കണിന്റെ ഇടതുഭാഗത്തായി ഒരു എഴുത്ത് ഉപകരണ ഐക്കൺ കാണും, ഉദാ. .

ഈ Gmail ബ്ലോഗ് കുറിപ്പ് (Google, എന്റർപ്രൈസ് ബ്ലോഗുകളിൽ പോസ്റ്റുചെയ്‌തത്), Gmail-ലുള്ള ഭാഷകളിലൂടെ ആശയവിനിമയം നടത്തുന്നത് എഴുത്ത് ഉപകരങ്ങൾ കൂടുതൽ എളുപ്പമാക്കുന്ന വിധം പരിചയപ്പെടുത്തുന്നു.

പ്രത്യേക എഴുത്ത് ഉപകരണങ്ങൾ ഉപയോഗിക്കുന്നതെങ്ങനെ എന്നത് സംബന്ധിച്ച ലേഖനങ്ങൾ: